കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിന് സമീപം ആവിക്കരയില്‍ സ്ത്രീയെ വീടിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസുള്ള രമയാണ് മരിച്ചത്.കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണനെ അവശ നിലയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രമ തനിക്ക് വിഷം നല്‍കിയെന്നും പിന്നീട് രമയും വിഷം കഴിച്ചെന്നുമാണ് ജയപ്രകാശ് മൊഴി നല്‍കിയത്. വയനാട് സ്വദേശിയായ ജയപ്രകാശ് ഹോട്ടല്‍ തൊഴിലാളിയാണ്. ദീര്‍ഘനാളായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്.