കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരി നിന്ന് പിഞ്ചു ബാലനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. പൊന്ന്യാംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് കാറില്‍ ചാരി നിന്ന് കുഞ്ഞിനെ ഒരാള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. സംഭവം കണ്ട് നാട്ടുകാര്‍ ഇടപെടുന്നതും ശിഹ്ഷാദിനെ ചോദ്യം ചെയ്യന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
തന്റെ കാറില്‍ ചാരി നിന്നതിനാണ് ശിഹ്ഷാദ് കുട്ടിയെ മര്‍ദിച്ചത്. ചവിട്ടില്‍ നടുവിന് സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗണേശ് എന്ന കുട്ടിക്കാണ്
മർദനമേറ്റത്.കേരളത്തിലേക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. അതേസമയം എന്നാല്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നാലെ മാധ്യമ വാര്‍ത്തകള്‍ വന്നതോടയാണ് പൊലീസ് ഇടപെടല്‍ ഉണ്ടായത്.