ത്യശൂര്‍: ബംഗളൂരുവില്‍നിന്ന് ബൈക്കില്‍ വരികയായിരുന്ന യുവാവിന്റെയും യുവതിയുടെയും കൈയില്‍നിന്ന് 23 ഗ്രാം എം.ഡി.എം.എപിടികൂടി. ഇന്നലെ രാവിലെ 11.20 ഓടെ ചൊവ്വൂരില്‍വച്ച് എസ്.ഐ. എസ്. ശ്രീലാലിന്റെ നേതൃത്വത്തില്‍ ജില്ലാ ഡാന്‍സാഫ് ടീമാണ് മൂന്നുപീടിക അറവുശാല ഷിവാസ് (28), നെന്മാറ കോതകുളം റോഡില്‍ പുന്നച്ചാന്ത് വീട്ടില്‍ ബ്രിജിത (24) എന്നിവരില്‍നിന്ന് എം.ഡി.എം.എ. പിടികൂടിയത്.ഷിവാസിന്റെ കൈയില്‍നിന്ന് 19.27 ഗ്രാമും ബ്രിജിതയുടെ കൈയില്‍ നിന്ന് 4.07 ഗ്രാം എം.ഡി.എം.എയുമാണ് പിടികൂടിയത്. ബ്രിജിത ബാംഗ്ലൂര്‍ താമസിച്ചാണ് എം.എ, ബി.എഡ് പൂര്‍ത്തിയാക്കിയത്. ഷിവാസും ബ്രിജിതയും മയക്കുമരുന്ന് വിതരണ ശൃംഖലയിലെ കണ്ണികളാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.