പാലക്കാട്: ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. പട്ടാമ്പി വിളയൂർ കളിക്കൊട്ടില്‍ മുഹമ്മദ് സക്കീർ (37) ആണ് മരിച്ചത്.പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ മണ്ണാർക്കാട് മേലേ കൊടക്കാട് ആണ് അപകടം. പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ ചക്രം ഊരിത്തെറിച്ചതോടെ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. പിന്നാലെ വന്ന യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയില്‍ ഇടിച്ചുകയറുകയും തുടർന്ന് മറ്റൊരു ലോറി ഇയാളെ വന്ന് ഇടിച്ച് അപകടമുണ്ടാവുകയുമായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു.