തിരുവനന്തപുരം : നഗരത്തിലെ ലോഡ്ജില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവതി കസ്റ്റഡിയില്‍.പത്തനാപുരം മാങ്കോട് തേൻകുടിച്ചാല്‍ സ്വദേശി അജിനാണ് (33) മരിച്ചത്. ചെട്ടികുളങ്ങരയിലെ ലോഡ്ജില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. അജിനെ അബോധാവസ്ഥയില്‍ കണ്ടതോടെ യുവതി ലോഡ്‌ജ് ജീവനക്കാരുടെ സഹായത്താല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിച്ചു.