പാലക്കാട്: ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു. എലവഞ്ചേരി പനങ്ങാട്ടിരി അമ്ബലപ്പറമ്ബില്‍ പരേതനായ ചാമിമലയുടെ മകന്‍ ഗിരീഷിനെയാണ് (38) ചൊവ്വാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ചെറുതുരുത്തിയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗം ലാബ് അസിസ്റ്റന്‍റാണ് ഗിരീഷ്.
ലക്ഷ കണക്കിന് രൂപ റമ്മി കളിച്ച് ഗിരീഷിന് നഷ്ടപ്പെട്ടതായാണ് ബന്ധുക്കളില്‍ നിന്ന് പൊലീസിന് ലഭിച്ച വിവരം. കോവിഡ് കാലത്തുണ്ടായ അടച്ചിടലിനിടയിലാണ് യുവാവ് ഓണ്‍ലൈന്‍ റമ്മിയില്‍ അകപ്പെട്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.