കണ്ണൂര്‍: മട്ടന്നൂര്‍ നെല്ലൂന്നിയില്‍ വീട് നിര്‍മാണം നടക്കുന്നതിന് ഇടയില്‍ ഗ്രില്‍ ഇടിഞ്ഞ് കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം.മട്ടന്നൂര്‍ ഉരുവച്ചാല്‍ ഏളക്കുഴി പന്നിയോട്ട് പൊയില്‍ വീട്ടില്‍ പരേതരയ വാസു-ഓറക്കണ്ടി നളിനി ദമ്പതികളുടെ മകന്‍ ഒ കെ വനേഷാണ് (37) മരിച്ചത്.മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫന്‍സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി യുവാവിനെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നല്‍കി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.