ചാത്തന്നൂര്‍: മദ്യം ശേഖരിച്ച് വില്‍പന നടത്തിവന്ന യുവാവ് അറസ്റ്റില്‍. കാരംകോട് വരിഞ്ഞം കോവില്‍വിള വീട്ടില്‍ അജേഷിനെയാണ് എക്‌സൈസ് പിടികൂടിയത്.68 ലിറ്റര്‍ വിദേശ മദ്യവും 5650 രൂപയും എക്‌സൈസ് കണ്ടെടുത്തു. ചാത്തന്നൂര്‍ ശീമാട്ടി കല്ലുവാതുക്കല്‍ കേന്ദ്രീകരിച്ച് അവധി ദിവസങ്ങളില്‍ മദ്യവില്‍പന നടക്കുന്നതായ വിവരത്തെതുടര്‍ന്ന് എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയത്.ഇയാളില്‍നിന്ന് പിടികൂടിയ കര്‍ണാടക നിര്‍മിത മദ്യ പായ്ക്കറ്റുകളുടെ ഉറവിടം കണ്ടെത്താൻ മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി അസി.എക്‌സൈസ് കമീഷണര്‍ വി.റോബര്‍ട്ട് അറിയിച്ചു.