കഴക്കൂട്ടത്ത് ഐടി ജീവനക്കാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്നോപാർക്കിലെ ഐക്കണ്‍ കമ്ബനിയിലെ ജീവനക്കാരനായ നിഖില്‍ ആന്റണിയാണ് (30) മരിച്ചത്.എറണാകുളം പുത്തൻവേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖില്‍. തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം.കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഫോറൻസിക് സംഘം എത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 − one =