കോട്ടയം: വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് യുവാവില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയില്‍.ഇടുക്കി നാരകക്കാനം പാലറയില്‍ ജിതിന്‍ പി. ജോര്‍ജാ (34)ണ് അറസ്‌റ്റിലായത്‌്. പൂഞ്ഞാര്‍ പെരിങ്ങളം സ്വദേശിയുടെ പരാതിയിലാണ് അറസ്‌റ്റ്.വിദേശത്ത് ഡ്രൈവർ ജോലി വാഗ്‌ദാനം ചെയ്‌ത് 2018 മുതല്‍ പലതവണയായി 3.5 ലക്ഷം രൂപ ജിതിന്‍ തട്ടിയെടുക്കുകയായിരുന്നു. ജോലി നല്‍കാതെയും പണം തിരികെ നല്‍കാതെയും വഞ്ചിക്കപ്പെട്ടതോടെയാണ് പെരിങ്ങളം സ്വദേശി ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കിയത്.