മറയൂര്‍ : ഇടുക്കി മറയൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മറയൂര്‍ സി പി എം ഏരിയ കമ്മറ്റി ഓഫീസിനും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനും ഇടയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. കര്‍ണാടക മൈസൂര്‍ സ്വദേശി രാജേഷ് ഗൗഡയാണ് മരിച്ചത്. കര്‍ണാടക സോപ്‌സിന് വേണ്ടി ചന്ദനം കൊണ്ടുപോകാന്‍ വന്ന വാഹനത്തിന്റെ ഡ്രൈവറാണ് രാജേഷ് ഗൗഡ. കെട്ടിടത്തില്‍ നിന്നും തെന്നി വീണാണ് മരണം എന്നാണ് കരുതുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.