ആലപ്പുഴ: മൂടാത്ത കാനയില്‍ വീണ് യുവാവിന് ഗുരുതര പരുക്ക്. മുല്ലക്കല്‍ സ്ട്രീറ്റില്‍ കാനനിര്‍മാണം നടന്നു വരുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.പലക വെച്ച് ചില ഭാഗത്ത് മാത്രമാണ് കാന മൂടിയിരുന്നത്. സ്കൂട്ടര്‍ ഓടിച്ച് വരവേ കാനയില്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.