മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഉള്ളാള്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ സ്കൂള്‍ പരിസരത്ത് സംഘം ചേര്‍ന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവ് കുത്തേറ്റ് മരിച്ചു.
സോമേശ്വര്‍ സരസ്വത് കോളനിയിലെ കെ. വരുണ്‍ (28) ആണ് കൊല്ലപ്പെട്ടത്. വരുണ്‍ ബുധനാഴ്ച രാത്രി വൈകി വീട്ടിലേക്ക് പോകുമ്ബോള്‍ കൊല്യ ജോയ്‍ലാൻഡ് സ്കൂള്‍ പരിസരത്തെ മദ്യപസംഘത്തെ ചോദ്യം ചെയ്യുകയായിരുന്നു. മദ്യലഹരിയില്‍ സോമേശ്വരത്തെ എസ്. സൂരജും ഒപ്പമുള്ളവരും വരുണിനെ ആക്രമിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വരുണ്‍ വ്യാഴാഴ്ച മരിച്ചു.