പശ്ചിമ ബംഗാള്‍ സ്വദേശിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ മുഖ്യ പ്രതി പിടിയിൽ

ബംഗാള്‍: പശ്ചിമ ബംഗാള്‍ സ്വദേശിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ മുഖ്യ പ്രതി പിടിയില്‍. ചേളന്നൂര്‍ സ്വദേശി ഹനുരാജ് (53) ആണ് പിടിയിലായത്.കര്‍ണ്ണാടകയിലെ രഹസ്യതാവളത്തില്‍ വിവിധ പേരുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മൊബൈല്‍ ഉപയോഗിക്കുന്നത് അടക്കം ചുരുക്കി മുങ്ങി നടക്കുകയായിരുന്നു ഹനുരാജ്.
നാട്ടിലേക്ക് വേഷം മാറിയും ഹെയര്‍ സ്റ്റൈല്‍ അടക്കം മാറ്റിയുമാണ് ഹനുരാജ് എത്തിയിരുന്നത്. കര്‍ണാടകയില്‍‌ പോലീസ് തെരച്ചില്‍ ഊര്ജ്ജിതമായതോടെ ഇയാള്‍ മൂന്നാറിന് സമീപം ശാന്തന്‍പാറയിലേക്ക് ഒളിവ് ജീവിതം മാറ്റിയിരുന്നു. ഹനുരാജിനോട് സാമ്യമുള്ളയാളെ കണ്ടെന്ന വിവരത്തേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കസബ സബ്ബ് ഇന്‍സ്പെക്ടര്‍ എസ്.അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ സെപ്തംബര്‍ 20 നു രാത്രി ലിങ്ക് റോഡിലുള്ള സ്വര്‍ണ്ണ ഉരുക്ക് ശാലയില്‍ നിന്നും മാങ്കാവിലേക്ക് 1.200 കിലോഗ്രാം സ്വര്‍ണ്ണവുമായി പോയ പശ്ചിമ ബംഗാള്‍ സ്വദേശി റംസാനെ ബൈക്കിലെത്തിയ എട്ടംഘ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച്‌ അക്രമിച്ച്‌ സ്വര്‍ണ്ണം കവരുകയായിരുന്നു.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സ്വപ്നില്‍ എം മഹാജന്‍ ഐ.പി.എസിന്‍റെ മേല്‍നോട്ടത്തില്‍ ടൗണ്‍ അസിസ്റ്റന്‍്റ് കമ്മീഷണര്‍ ബിജുരാജിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ കേസന്വേഷണം നടത്തി വരികയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five + twelve =