തൃശൂര്‍: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരനും കുത്തേറ്റു.രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം.ദിവാൻജിമൂല പാസ്പോര്‍ട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ്, ശ്രീനേഗ്, പ്രതിയായ അല്‍ത്താഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്ക് അടി പിടിയിലുള്ള പരിക്കാണ്. പരിക്കുകള്‍ ഗുരുതരമല്ല. കുത്തിയ അല്‍ത്താഫിനും സംഘട്ടനത്തില്‍ പരിക്കേറ്റു. ഇയാള്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.