അമേരിക്കയിലെ സെന്‍ട്രല്‍ ടെക്‌സസിലെ മാക്ഗ്രിഗറിലുണ്ടായ വെടിവെപ്പ്; അഞ്ച് മരണം

അമേരിക്ക : അമേരിക്കയിലെ സെന്‍ട്രല്‍ ടെക്‌സസിലെ മാക്ഗ്രിഗറിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരാള്‍ക്ക് പുരുക്കേറ്റിട്ടുണ്ട്.പരുക്കേറ്റത് അക്രമിക്കാണോയെന്നത് വ്യക്തമല്ല. അക്രമി പിടിയിലായതായി രാജ്യാന്തര ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയും പ്രദേശത്ത് നിലനില്‍ക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ആക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടവരും അക്രമിയും തമ്മില്‍ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.വെടിവെപ്പ് നടന്ന റസിഡന്‍ഷ്യല്‍ ഏരിയ സുരക്ഷാവലയത്തിലാണെന്ന് ടെക്‌സസ് പൊതുസുരക്ഷ ഏജന്‍സി അറിയിച്ചു. അതേസമയം, മരിച്ച അഞ്ചുപേര്‍ക്കും വെടിയേറ്റിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ പൊതുസുരക്ഷ ഏജന്‍സി വക്താവ് സര്‍ജന്റ് റയാന്‍ ഹൊവാര്‍ഡ് വിസമ്മതിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 5 =