കാലിഫോര്‍ണിയ: വീട്ടുജോലിക്കെത്തിയ യുവാവിനെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറി കൊന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ജുരൂപ താഴ്‌വരയിലാണ് സംഭവം.വീട് വൃത്തിയാക്കാന്‍ എത്തിയ യുവാവിനെയാണ് നായ്ക്കള്‍ കടിച്ചു കൊന്നത്.
വീട്ടുടമ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ നായ്ക്കളെ തടയാന്‍ സാധിക്കാതെ വന്നതും ആക്രമണത്തിന്റെ വ്യാപ്തി കൂട്ടി.
ചൊവ്വാഴ്ച രാവിലെ ഒരാളുടെ നിലവിളി കേള്‍ക്കുന്നെന്ന് പോലീസ് സ്റ്റേഷനില്‍ സന്ദേശം എത്തിയിരുന്നു.ഇതനുസരിച്ച് പോലീസ് സ്ഥലത്ത്എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. നായയുടെ ഉടമ ഉടന്‍ തന്നെ നായ്കളെ അധികൃതര്‍ക്ക് വിട്ടുകൊടുത്തു.