കാമുകിയുടെ പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ എടിഎമ്മില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച യുവാവ് മൂന്നാം ദിവസം പിടിയില്‍.താമരക്കുളം സ്വദേശി അഭിരാമാണ് പിടിയിലായത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.
കഴിഞ്ഞ ദിവസമാണ് വള്ളികുന്നം കാഞ്ഞിരത്തുമൂട് എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎം കൌണ്ടറില്‍ മോഷണ ശ്രമം നടന്നത്. പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി അഭിരാം പിടിയിലാകുന്നത്.