വയനാട് മാനന്തവാടി തോല്പെട്ടി നരിക്കല്ലില്‍ വയോധിക മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

വയനാട് : വയനാട് മാനന്തവാടി തോല്പെട്ടി നരിക്കല്ലില്‍ വയോധിക മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. നരിക്കല്ലിലെ പുതിയ പുരയില്‍ പരേതനായ തങ്കരാജുവിന്റെ ഭാര്യ സുമിത്ര ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് സുമിത്രയെ വീട്ടില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മകൻ ബാബുവാണ് സുമിത്രയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരിച്ചിരുന്നു.
അമ്മ തലയടിച്ച്‌ വീണതായി കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ബാബു പൊലീസില്‍ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് കൂടുതല്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് തലയ്ക്കുള്ള ക്ഷതവും കഴുത്തിനേറ്റ പരിക്കുമാണ് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്എത്തുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 − 14 =