കോഴിക്കോട്: കുറ്റ്യാടി കൈവേലിയില്‍ മര്‍ദനമേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്ബത്ത് വിഷ്ണു (30) ആണ് മരിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിഷ്ണുവിനെ മര്‍ദിച്ച ചീക്കോന്ന് ചമ്ബി ലോറ നീളംപറമ്ബത്ത് അഖിലിനെ (23) വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.