ചാവക്കാട്: ഒരുമനയൂരില്‍ റോഡരികില്‍ പട്ടാപ്പകല്‍ നാടൻബോംബ് പൊട്ടിച്ച യുവാവ് പിടിയില്‍. ഒരുമനയൂർ പഞ്ചായത്തിലെ മുത്തമ്മാവിനു കിഴക്ക് ആറാം വാർഡില്‍ ശാഖ റോഡില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടിനു ശേഷമാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്.സ്ഫോടനം അറിഞ്ഞ് പരിസരവാസികള്‍ ഓടിയെത്തി. പുകയും പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങളുംകണ്ട് ഇവർ പോലീസില്‍ വിവരമറിയിച്ചു. പരിശോധനയില്‍ സ്ഥലത്ത് വെള്ളാരങ്കല്ലു പോലുള്ള വസ്തുക്കളും കുപ്പിച്ചില്ലുകളും കണ്ടെത്തി. വെളുത്ത തുണിയില്‍ ഗുണ്ടും കുപ്പിച്ചില്ലുകളും പൊതിഞ്ഞ നിലയിലാണ്. പോലീസ് സമീപത്തെ സിസിടിവി പരിശോധിച്ചാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഒരുമനയൂരില്‍ താമസിക്കുന്ന കാളത്തോട് സ്വദേശിയായ ഷെഫീക്ക്(30) ആണ് കസ്റ്റഡിയിലുള്ളത്. സ്ഥലത്ത് ബോംബ് സ്ക്വാഡും പോലീസും പരിശോധന തുടരുകയാണ്.