പേരാമ്പ്ര: എരവട്ടൂരില്‍നിന്ന് ഏഴാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതിയെ വയനാട്ടില്‍നിന്ന് പേരാമ്ബ്ര പൊലീസ് പിടികൂടി.കൂത്താളി പാറേമ്മല്‍ മുഹമ്മദ് അസ്‌ലമാണ് (28) പിടിയിലായത്. കഴിഞ്ഞ ജൂണിലായിരുന്നു. എരട്ടൂര്‍ പെട്രോള്‍ പമ്ബിനു സമീപത്തുനിന്ന് കുട്ടിയെ ബലമായി കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പെണ്‍കുട്ടി ബഹളംവെച്ചപ്പോള്‍ പരിസരവാസികള്‍ ഓടിക്കൂടിയതിനെത്തുടര്‍ന്ന് പ്രതി കടന്നുകളയുകയായിരുന്നു.പിന്നീട് വിദേശത്തേക്ക് കടന്ന ഇയാള്‍ തിരിച്ച് മുംബൈയില്‍ എത്തി എറണാകുളം, വയനാട് വഴി കര്‍ണാടകയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയില്‍ വയനാട് ചുണ്ടയില്‍വെച്ച്
പൊലീസിന്റെ പിടിയിലാവുകയായിരുന്നു.