ഭക്ഷ്യ സുരക്ഷ വകുപ്പിനെ നോക്ക് കുത്തിയാക്കി സെക്രട്ടറി യേറ്റ് നടയിൽ “കോൽ ഐസ് ക്രീം “കച്ചവടം നിരോധിച്ച സാക്രീനും, മലിന ജലവും, നിറങ്ങൾ നൽകാൻ കെമിക്കലുകളും

(അജിത് കുമാർ. ഡി )

തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷ വകുപ്പിനെ നോക്ക് കുത്തി യാക്കി നഗരത്തിലും, സെക്രട്ടറി യേറ്റ് നടയിലും “കോൽ ഐസ് ക്രീം ” കച്ചവടം പൊടിപൊടിക്കുന്നു. ഏതൊരു ഭക്ഷ്യ വസ്തുക്കളുടെ നിർമാണത്തിനും, വിപണനത്തിനും ഭക്ഷ്യ വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയവ കർശന വ്യവസ്ഥകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ആ നിർദേശങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് കോൽ ഐസ് ക്രീം കച്ചവടം. നിരോധിച്ച സാക്രീൻ, നിറങ്ങൾ ക്കായി കെമിക്കലുകളും ആണ് ഉപയോഗിക്കുന്നത്. ഇത്‌ എവിടെ നിർമ്മിക്കുന്നതെന്നോ, ഇതിൽ ഏ തെല്ലാം സാധന ങ്ങൾ ചേർക്കുന്നു എന്നോ വ്യക്തമായ രേഖകൾ ഇല്ലാ തെയാണ് കച്ചവടം. പാൽ ഐസ്, ഓറഞ്ച് ഐസ്, ഡിമ്പിൾഫ്രൂട്ട് മിക്സഡ് ഐസ് എന്നീ ഓമന പേരുകളിൽ ആണ് ഇവ അറിയപ്പെടുന്നത്.15രൂപ മുതൽ 30രൂപ വരെയുള്ള ഐസ് ക്രീം വാങ്ങി കഴിക്കുമ്പോൾതളർച്ച മാറി ഉന്മാ ദം ശരീരത്തിന് വരുന്നു. ഇതുമൂലം ഒരിക്കൽ വാങ്ങി കഴിച്ചവർ വീണ്ടും വീണ്ടും ഇത്‌ വാങ്ങി കഴിക്കാനുള്ള ആസക്തി ഉണ്ടാകും എന്നതാണ് ഇതിന്റെ സവിശേഷത. പൂന്തുറ, ഭീമാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ഇവയുടെ നിർമാണം നടക്കുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പ് ഇവയുടെ പരിശോധന നടത്തേണ്ടത് ആവശ്യം ആണെന്നുള്ളത് ജനങ്ങളിൽ നിന്നും ഉയരുകയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × 2 =