മധുര:മധുര ഉസിലംപെട്ടിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. തേനി റോഡിലുള്ള പൊന്നുസ്വാമി തീയറ്ററിന് മുന്നിലാണ് ശരീരത്തിന്റെ മുക്കാൽ ഭാഗവും കടിച്ചുതിന്ന നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രക്തക്കറയുള്ള തുണി തെരുവു നായ്ക്കൾ കടിച്ചുകീറുന്നത് കണ്ട് സംശയം തോന്നിയ പരിസരവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസ് എത്തി നോക്കിയപ്പോഴാണ് കുഞ്ഞിന്റെ ജഡം കണ്ടത്. കുട്ടിയെ ആരാണ് ഇവിടെ ഉപേക്ഷിച്ചതെന്ന് അറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം.