ഗാന്ധിനഗര്‍: ഗുജറാത്തിലെ ജഖുരു മേഖലയില്‍ നിന്ന് അമ്പത് കിലോയോളം വരുന്ന മയക്കുമരുന്ന് കണ്ടെത്തി.അതിര്‍ത്തി സുരക്ഷാ സേനയും മറൈന്‍ പോലീസും നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകള്‍ ലഭിച്ചത്.
കഴിഞ്ഞയാഴ്ച പാകിസ്താനി ബോട്ടായ അല്‍-നോമന്‍ ഗുജറാത്ത് തീരത്ത് പിടികൂടവെ ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് വലിച്ചെറിഞ്ഞ ലഹരി വസ്തുക്കളാണിതെന്നാണ് കണ്ടെത്തല്‍. രണ്ട് ബാഗുകളില്‍ നിറച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഭവദിവസം ഇന്ത്യന്‍ തീരദേശസേനയും ഗുജറാത്ത് ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നായിരുന്നു ബോട്ട് പിടികൂടിയത്.മെയ് 30-31 തിയതികളിലായിരുന്നു പാക് ബോട്ട് പിടികൂടിയത്. ഇതിനിടെ ബോട്ടിലുണ്ടായിരുന്ന ഏഴംഗ സംഘം തങ്ങളുടെ പക്കലുള്ള മയക്കുമരുന്ന് കടലിലേക്ക് വലിച്ചെറിയുകയായിരുന്നു.ഗുജറാത്തിലെ ജഖുരു മേഖലയില്‍ നിന്ന് അമ്ബത് കിലോയോളം വരുന്ന മയക്കുമരുന്ന് കണ്ടെത്തി