കോഴിക്കോട്: പാളയം ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങാന്‍ കിടക്കുന്ന സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ബെംഗളൂരു സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍.താമരശേരി അമ്പായത്തോട് കോളനിയിലെ അമ്പലക്കുന്നുമ്മല്‍ വീട്ടില്‍ എകെ ഷഹനാദിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്.മാര്‍ച്ച് 15നായിരുന്നു സംഭവം. ബസ് സ്റ്റാന്‍ഡിനകത്ത് ഉറങ്ങാന്‍ കിടക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം. മാറിക്കിടക്കാന്‍ ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ബെംഗളൂരു സ്വദേശിയായ ഹേമന്ദ് പ്രസാദിനെയാണ് ഷഹനാദ് ആയുധമുപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇരുവരും പരിചയക്കാരാണ്.സംഭവത്തിനു ശേഷം ഒളിവില്‍പോയ പ്രതിയെ കുന്നമംഗലം പയിമ്പ്രയ്ക്കടുത്തുള്ള മച്ചക്കുളത്തുവച്ചാണ് പിടികൂടിയത്.