പൂജപ്പുര സരസ്വതി മണ്ഡപത്തിൽനവ കേരള യാത്രയുടെ ബോർഡുകൾ സ്ഥാപിച്ചു സംഘാ ടക ഓഫീസ് പ്രവർത്തനം -ആചാര ലംഘ നം നടന്നോ എന്ന മറുപടി അറിയിക്കാനായി സരസ്വതി മണ്ഡപം ജനകീയ സമിതിക്കു ഹൈക്കോടതി നോട്ടീസ്

തിരുവനന്തപുരം : പൂജപ്പുര സരസ്വതി മണ്ഡപത്തിൽസർക്കാരിന്റെ നവകേരള യാത്രയുടെ ബോർഡുകൾ സ്ഥാപിച്ചു സ്വാഗതസംഘ ത്തിന്റെ ഓഫീസ് പ്രവർത്തനം നടത്തിയ വിഷയവും ആയി ബന്ധപെട്ടു ആചാര ലംഘനം നടന്നോ എന്നുള്ള മറുപടിക്കായി സരസ്വതി മണ്ഡപം ജനകീയ സമിതിക്ക് ഹൈ ക്കോടതി നോട്ടീസ് നൽകി. നവരാത്രി ഉത്സവകാലത്ത് വളരെ പൂജ പ്രാധാന്യം ഉള്ള പവിത്ര മായ സ്ഥലം ആണ് പൂജപ്പുര സരസ്വതി മണ്ഡപം. ശബരിമല മണ്ഡലകാലത്തും ഈ മണ്ഡപത്തിൽ അയ്യപ്പ സ്വാമിയുടെ ഫോട്ടോ വച്ചു പടുക്കഉൾപ്പെടെ ഉള്ള പൂജകൾ നടക്കുന്നുണ്ട്. അത്രക്കും പരിപാവനമായ സരസ്വതി മണ്ഡപത്തിൽ ആണ് പാർട്ടി ബോർഡുകൾ ചുറ്റും കെട്ടി വച്ചു സ്വാഗതസംഘത്തിന്റെ ഓഫീസ് ആയി പ്രവർത്തിക്കുന്നത്. ഈ നടപടിയിൽ പ്രതിഷേധം ഉണ്ടാകുകയുംക്ഷേത്രപരിസരത്ത് പ്രതിഷേധ യോഗം നടത്തുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ പൂജപ്പുര പോലീസ് കേസ് എടുത്തിട്ടുമുണ്ട്. ഇത്തരം നടപടികളിൽ മനം നൊന്തു ഭക്ത ജന കൂട്ടായ്മ ആണ് ഹൈ കോടതിയിൽ റിട്ട് ഫയൽ ചെയ്തത്. ഹൈ കോടതി ജഡ്ജി ദേവൻ രാമചന്ദ്രന്റെ ബഞ്ചാണ് ഇത് ഫയലിൽ സ്വീകരിച്ചു ഇവിടെ ആചാര ലംഘനം നടത്തിയിട്ടുണ്ടോ എന്നുള്ള മറുപടിക്കായി ഹൈക്കോടതി ജനകീയ സമിതി ഭാരവാഹികൾക്ക് നോട്ടീസ് നൽകി.കഴിഞ്ഞ ദിവസം നഗര സഭ മേയർ ഇക്കാര്യത്തിൽ നടത്തിയ പ്രസ്താ വനയും ഭക്തജന ങ്ങളിൽ രോഷത്തിന് വഴി ഒരുക്കിയിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × five =