ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍. എറണാകുളം ഞാറയ്ക്കല്‍ നായരമ്പലം മങ്ങാട്ട് വീട്ടില്‍ ശിവന്‍ എന്ന് വിളിക്കുന്ന ശിവഗംഗയാണ് (55) അറസ്റ്റിലായത് . പേരാമംഗലം ഇ.പി മാരാര്‍ റോഡില്‍ തോപ്പില്‍വീട്ടില്‍ രാജന്‍ മകന്‍ ഹരീഷില്‍(26) നിന്നാണ് ഇയാള്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയിരുന്നത്.ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് എസ്.ഐ കെ.ഗിരിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2022 ജൂണ്‍ മാസം 13 ന് ഗുരുവായൂ൪ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് പിറകിലുള്ള ഒരു ഹോട്ടലിലാണ് ഇയാള്‍ ഹരീഷില്‍ നിന്നും 10,000 രൂപ കൈപ്പറ്റിയിരുന്നത്. 2018ലും ഇയാള്‍ക്കെതിരെ സമാനമായ കേസ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.