സുല്‍ത്താൻപുർ: നടിയും ഗായികയുമായ മല്ലികാ രാജ്പുത് വിജയലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം വസതിയിലാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കോട്ട് വാലി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സീതാകുണ്ഡിലെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.യുവതി ജീവനൊടുക്കിയത് എപ്പോഴായിരുന്നുവെന്ന് അറിയില്ലെന്ന് നടിയുടെ അമ്മ സുമിത്രാ സിംഗ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.