തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നതു തുടരുന്നതിനിടയിലും നേരത്തേ നിശ്ചയിച്ചതനുസരിച്ച് മാര്‍ച്ച് 30 വരെ നിയമസഭാ സമ്മേളനം തുടരാന്‍ കാര്യോപദേശക സമിതി യോഗത്തില്‍ ധാരണയായി.പ്രതിപക്ഷകക്ഷി നേതാക്കളുടെ അഭാവത്തില്‍ ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലാണു തീരുമാനം. സെലക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടിരുന്ന കേരള പൊതുജനാരോഗ്യ ബില്‍ 29ന് ചര്‍ച്ച ചെയ്തു പാസാക്കും. ധനാഭ്യര്‍ഥന ചര്‍ച്ച രണ്ടു ദിവസംകൂടി തുടരും.