തെലങ്കാന: പരീക്ഷ എഴുതാന്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മനം നൊന്ത് ജീവിതം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥി.തെലങ്കാനയിലാണ് സംഭവം. വൈകിയെത്തിയതിന് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.
ആദിലാബാദ് ജില്ലയിലെ മംഗുര്‍ല ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷം ജലസേചന കനാലില്‍ ചാടിയാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.