സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചതിനു പിന്നാലെ ടോയിലറ്റില്‍ വീണ് കുഞ്ഞ് മരിച്ചു. പ്രസവ വേദനയുമായി വന്ന യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതാണ് ദാരുണ സംഭവത്തിനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ നടന്ന സംഭവത്തില്‍ ഗോതാനി ഗ്രാമത്തിലുള്ള ജഗ്‌നായക് സിംഗ് എന്നയാളുടെ കുഞ്ഞാണ് മരിച്ചത്.
യുവതി ശുചിമുറിയില്‍ പ്രസവിച്ചതിനു പിന്നാലെ ടോയിലറ്റില്‍ വീണ കുഞ്ഞിനെ പുറത്തേക്കെടുക്കാന്‍ താമസിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍, ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചുവെന്ന് സമ്മതിച്ച ചീഫ് മെഡിക്കല്‍ ഓഫീസര്‍, യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ലെന്ന ബന്ധുക്കളുടെ ആരോപണം നിഷേധിച്ചു.
ബുധനാഴ്ച്ച രാവിലെ അഞ്ച് മണിയോടെയാണ് പ്രസവ വേദന തീവ്രമായ ഭാര്യ രശ്മി സിംഗിനെ അമ്മമാരുടേയും കുട്ടികളുടേയും ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യയെ അഡ്മിറ്റ് ചെയ്യണമെന്ന് ജീവനക്കാരോട് അപേക്ഷിച്ചിട്ടും തയ്യാറായില്ലെന്നുംഡോക്ടര്‍ വരുന്നതു വരെ കാത്തിരിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും ജഗ്‌നായക് പറയുന്നു.തുടര്‍ന്ന്, ആശുപത്രി റിസപ്ഷനിലെ ശുചിമുറിയിലേക്ക് പോയ യുവതി അവിടെ പ്രസവിക്കുകയായിരുന്നു. ടോയിലറ്റിലേക്ക് വീണ കുഞ്ഞിനെ ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് പുറത്തെടുത്തപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു.