നരബലിക്കെതിരെ ദീപം തെളിയിച്ച് പ്രചരണം

തൊടുപുഴ :- അന്ധവിശ്വാസങ്ങൾ നരബലിക്ക് കാരണമാകുന്നത് രാജ്യത്തിന് അപകടകരമായ സ്ഥിതി ഉളവാക്കുമെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ കലാകാരൻമാർ ഉൾപ്പെടെയുള്ള പൊതു സമൂഹം മുന്നിലേക്ക് വരണമെന്നും തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അഭിപ്രായപ്പെട്ടു. നരബലിക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പ്രേംനസീർ സുഹൃത് സമിതി തൊടുപുഴ ചാപ്റ്റർ കാർഗിൽ സ്മൃതി മണ്ഡപത്തിൽ നടത്തിയ ഐക്യ ദീപം തെളിയിക്കൽ ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർന്ന് നടന്ന പ്രാർത്ഥനയിൽ സമിതി രക്ഷാധികാരികളായ കെ.ഹരിലാൽ, വി.കെ.ബിജു, തൊടുപുഴ കൃഷ്ണൻ കുട്ടി, പ്രസിഡണ്ട് വിജയകുമാർ, സെക്രട്ടറി സന്തോഷ് മാത്യു, ജോ: സെക്രട്ടറി അശ്വതി സുമേഷ്, ഖജാൻജി സന്ധ്യ സുരേഷ്, ആർട്സ് കൺവീനർ റഷീദ് മുഹമ്മദ്, തൊടുപുഴ ഫിലിം സൊസൈറ്റി ഭാരവാഹികളായ എൻ. രവീന്ദ്രൻ , മഞ്ചു ഹാസൻ, അനിത മുരളി തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 1 =