പത്തനംതിട്ട: കവര്‍ന്ന സ്കൂട്ടറില്‍ ഹെല്‍മറ്റില്ലാതെ കറങ്ങിയ കള്ളനെ കുടുക്കി എഐ ക്യാമറ. മോഷ്ടാവിന്റെ ഫോട്ടോ സഹിതം വാഹനഉടമയ്ക്ക് സന്ദേശം ലഭിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളനെ കയ്യോടെ പൊക്കിയത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് തടവുശിക്ഷ കഴിഞ്ഞ് പുറത്തുവന്ന സെബാസ്റ്റ്യനെ (ബിജു -53) കീഴ്വായ്പൂര് പോലീസാണ് അറസ്റ്റുചെയ്തു. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.ഒരുകോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം അടക്കമുള്ള മോഷ്ടിച്ച കേസുകളില്‍ പ്രതിയായി ജയില്‍ശിക്ഷ അനുഭവിച്ചശേഷം 2023 മേയ് 25-നാണ് ഇയാള്‍ മോചിതനായത്. പുറത്തിറങ്ങിയതിന് പിന്നാലെ മോഷണം പതിവാക്കുകയായിരുന്നു. 26-ന് മോട്ടോര്‍ സൈക്കിളും 27-ന് കാറും മോഷ്ടിച്ചു. 28-രാത്രിയില്‍ മല്ലപ്പള്ളി ജിഎംഎം ആശുപത്രിയിലെ ഫാര്‍മസിസ്റ്റിന്റെ രണ്ടുപവൻവരുന്ന സ്വര്‍ണമാല കവര്‍ന്നു.