തലമുടി മുറിച്ചപ്പോള്‍ നീളം കുറഞ്ഞതിന്റെ മനപ്രയാസത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി

മുംബൈ: തലമുടി മുറിച്ചപ്പോള്‍ നീളം കുറഞ്ഞതിന്റെ മനപ്രയാസത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഭയന്ദേറിലെ 13കാരനായ ശത്രുഘ്നന്‍ പഥകാണ് കെട്ടിടത്തിന്റെ പതിനാറാം നിലയില്‍നിന്ന് ചാടിയത്.രാത്രി 11.30ന് വീട്ടിലുള്ളവരെല്ലാം ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ കുട്ടി ശുചിമുറിയുടെ ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു. ബന്ധുവിനൊപ്പം മുടിവെട്ടിയെത്തിയ പഥക് മുടിയുടെ നീളം കുറഞ്ഞതില്‍ അസ്വസ്ഥനായിരുന്നെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. സന്തോഷിപ്പിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് പഥകിന്റെ പിതാവ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

20 − 8 =