തിരുവനന്തപുരം :- കോട്ടുകാൽ തെങ്കവിള ദേവി ക്ഷേത്രത്തിൽ നടക്കുന്ന കൽക്കി മഹാ യാഗത്തോട് അനുബന്ധിച്ചു യജ്ഞശാലയുടെ ഭൂമി പൂജയും, കാൽ നാട്ടു കർമ്മ വും നടന്നു. ദേവാശ്രമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആ ഭിമുഖ്യ ത്തിൽ ആണ് മഹാ കൽക്കി യാഗം നടക്കുന്നത്.ഡിസംബർ 26മുതൽ ജനുവരി 1വരെ ആണ് കൽക്കി മഹായാഗം. സ്വാമി കൃഷ്ണാ നന്ദ പ്രസാദ്, ഡോക്ടർ ആനന്ദ കൃഷ്ണൻ പോറ്റി, ദേവാശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി ആർ മോഹൻ, ട്രസ്റ്റ് ഡയറക്ടർ ആർ ഗോപാലകൃഷ്ണപിള്ള, ക്ഷേത്രം സെക്രട്ടറി ശിവൻ, പ്രസിഡന്റ് സുരേന്ദ്രൻ, ഭക്ത വത് സലൻ, നൂറിലധികം ഭക്ത ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.