തിരുവനന്തപുരം :-ആംകോസ് സംഘടനയുടെ നാലാമത് വാർഷികം നവംബർ 2 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ . വാസവൻ ഉദ്ഘാടനം ചെയ്യും. ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിക്കുന്നതും മുൻ എം.എൽ.എ ശരത്ചന്ദ്രപ്രസാദ് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യുന്നതാണ്. യോഗത്തോടനുബന്ധിച്ച് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കളിൽ പ്ലസ്ടു, എസ്.എസ്. എൽ.സി, തുടങ്ങയ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കലാകായിക മത്സരങ്ങളിൽ ഉന്നത വിജയം നേടിയവരെയും കൂടാതെ സഹകരണ രംഗത്ത് 25 വർഷം പൂർത്തീകരിച്ച് ഇപ്പോഴും സഹകരണ രംഗത്ത് പ്രവർത്തിക്കുന്ന ഭരണ സമിതി അംഗങളേയും ആദരിക്കുന്നതാണ്