ഛണ്ഡീഗഡ് : പഞ്ചാബില്‍ ആം ആദ്മി പാർട്ടി പ്രവർത്തകനെ അജ്ഞാതർ വെടിവെച്ചു കൊന്നു. തല്‍വണ്ടി മോഹർ സിങ് ഗ്രാമത്തില്‍ നിന്നുള്ള രാജ്‌വീന്ദർ സിങ് (38) ആണ് കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ രാജ്‌വീന്ദറിന് ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു.
പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായിരുന്നു രാജ്‌വീന്ദർ സിങ്. ഗ്രാമത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് വെടിയേറ്റത്. രാജ്‌വീന്ദറിന്‍റെ കാർ തടഞ്ഞു നിർത്തി ബൈക്കിലെത്തിയ സംഘം വെടിവെക്കുകയായിരുന്നു. പ്രതികള്‍ ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു.ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ബൈക്കില്‍ എത്തിയ അക്രമികള്‍ ആദ്യം രാജ്‌വീന്ദറുമായി സംഭാഷണത്തില്‍ ഏർപ്പെടുകയും പിന്നീട് വെടിയുതിർക്കുകയും ചെയ്തു. വെടിയുതിർത്തവർ മുഖം മറച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.രാജ്‌വീന്ദറിന് നെഞ്ചിലാണ് വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.