കറ്റാനം: പിതാവിന്റെ മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു.ഇലിപ്പിക്കുളം ശാസ്താന്റനട ഭാഗത്ത് കുറ്റിയിലയ്യത് പടീറ്റതില്‍ വീട്ടില്‍ രാജന്‍ പിള്ളയെ (62) ആക്രമിച്ച കേസില്‍ മകന്‍ മഹേഷ് (36), കൂട്ടാളി കണ്ണനാകുഴി അമ്ബാടിയില്‍ ഹരികുമാര്‍ (52) എന്നിവര്‍ അറസ്റ്റിലായി.ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം. മദ്യലഹരിയില്‍ വന്നതിനെ മകന്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. തലക്ക് അടിയേറ്റ രാജന്‍ പിള്ള അബോധാവസ്ഥയിലായി. ഇദ്ദേഹത്തിന്റെ ഭാര്യ രാധമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.