തിരുവനന്തപുരം: നാവായിക്കുളത്ത് കടക്കുള്ളില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമം.നാവായിക്കുളം വെള്ളൂര്‍ക്കോണം എസ്.ജെ.നിവാസില്‍ ജാസ്മി(39) നെ മാതൃസഹോദരനായ തമ്പി എന്നു വിളിക്കുന്ന മുഹമ്മദ് ഇസ്മയിലാണ് കൊല്ലാന്‍ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. നാവായിക്കുളം വെള്ളൂര്‍ക്കോണം പള്ളിക്കു സമീപം ജാസ്മിന്റെ പിതാവ് റഷീദ് നടത്തുന്ന കടയില്‍ കുപ്പിയില്‍ പെട്രോളുമായി എത്തിയാണ് ഇസ്മയില്‍ ആക്രമണം നടത്തിയത്.കടയിലും ജാസ്മിന്റെ ദേഹത്തേക്കും പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. ദേഹത്ത് തീ പടര്‍ന്നതോടെ കടയുടെ പുറത്തേക്ക് ഓടിയ ജാസ്മിന്‍ നിലത്ത് കിടന്ന് ഉരുണ്ടു. സമീപത്തുണ്ടായിരുന്ന നാട്ടുകാരെത്തി തീ അണച്ചശേഷമാണ് ജാസ്മിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇസ്മയില്‍ വിഷം കഴിച്ചശേഷമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.