കട്ടപ്പന: അണക്കരയ്ക്കു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വയോധികൻ മരിച്ചു. അണക്കര പുത്തൻപുരയ്ക്കല്‍ വര്‍ഗീസ് ജോസഫ് (84) ആണ് മരിച്ചത്.ഓട്ടോറിക്ഷാ ഡ്രൈവര്‍ ചക്കുപള്ളം സ്വദേശി മുരുകൻ കെ ജി, അണക്കരയിലെ സ്വകാര്യ ഡിസ്പെൻസറിയിലെ നഴ്സായ ഷീബ മാത്യു, വര്‍ഗീസ് ജോസഫ് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മുരുകനും ഷീബ മാത്യുവിനും അപകടത്തില്‍ പരിക്കേറ്റു.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് അപകടം. അണക്കരയില്‍ നിന്നു ചക്കുപള്ളത്തിന് പോകുന്ന വഴിയില്‍ കോഴിമല ഇറക്കത്തിലാണ് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞത്. മൂവരെയും ഉടൻ തന്നെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്, കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ആശുപത്രിയില്‍ എത്തുന്നതിനു മുൻപുതന്നെ വര്‍ഗീസ് ജോസഫ് മരിച്ചിരുന്നു. മറ്റു രണ്ടുപേരുടെ പരിക്ക് ഗുരുതരമല്ല.