തിരുവനന്തപുരം: കൂവളത്തിന്‍റെ ഇല പറിക്കുന്നതിനിടെ വയോധിക കടന്നല്‍ കുത്തേറ്റുമരിച്ചു. കോവളത്തിനടുത്ത് പടിഞ്ഞാറേ പൂങ്കുളം വിജയ നിവാസില്‍ ടി.ശ്യാമള (74) ആണ് മരിച്ചത്. ശരീരമാസകലം കടന്നലുകളുടെ കുത്തേറ്റ നിലയിലായിരുന്നു ഇവര്‍.ബുധനാഴ്ച വൈകിട്ട് 4.30-ഓടെയായിരുന്നു സംഭവം. കടന്നലുകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ അവശനിലയിലായ ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കോവളം പോലീസ് കേസെടുത്തു.