തലശേരി:മാഹിയില്‍ പെട്രോള്‍ പമ്പില്‍ നിന്നും പണവുമായി കടന്നു കളഞ്ഞ വയനാട് ജില്ലക്കാരനായ ജീവനക്കാരനെ മാഹി പോലീസ് ഡല്‍ഹിയില്‍ വെച്ച് അറസ്റ്റു ചെയ്തു .മാഹിയിലെ മയ്യഴി പെട്രോളിയത്തില്‍ ജീവനക്കാരനായി എത്തിയ വയനാട് നടവയല്‍ സ്വദേശി കെ.സി ഷൈലനെയാണ് മാഹി സി ഐ ആര്‍ ഷണ്‍മുഖവും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. പമ്പില്‍ ജോലിക്കെത്തിയ ആദ്യ ദിനം തന്നെ ലഭിച്ച മുഴുവന്‍ കലക്ഷനായ ഒരു ലക്ഷത്തി അന്‍പത്തിയൊന്നായിരം രൂപയുമായി ഇയാള്‍ കടന്നു കളയുകയായിരുന്നു.തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ ഇയാളെ തിരിച്ചറിയുകയായിരുന്നു. മൈബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാഹി പോലീസ് ഡല്‍ഹില്‍ എത്തുകയും ഡല്‍ഹിയിലെ ബദല്‍പൂറില്‍ നിന്നും പോലീസ് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു.