പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള ഇന്ത്യൻ വംശജൻ കാനഡയിലെ സറേയില്‍ കൊല്ലപ്പെട്ടു

കാനഡ : പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള ഇന്ത്യൻ വംശജൻ വെള്ളിയാഴ്ച കാനഡയിലെ സറേയില്‍ വെടിയേറ്റ് മരിച്ചു. 2019 ല്‍ വിദ്യാർഥി വീസയില്‍ കാനഡയിലെത്തിയ യുവരാജ് ഗോയലാണ് (28) കൊല്ലപ്പെട്ടത്.കനേഡിയൻ പെർമനന്‍റ് റസിഡന്‍റ് (പിആർ) കരസ്ഥമാക്കിയ യുവരാജ് സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു. അച്ഛൻ രാജേഷ് ഗോയല്‍ ഒരു വിറക് കച്ചവടം നടത്തുന്നു, അമ്മ ശകുൻ ഗോയല്‍ ഒരു വീട്ടമ്മയാണ്. യുവരാജിന് ക്രിമിനല്‍ റെക്കോർഡില്ലെന്നും കൊലപാതക കാരണം അന്വേഷണത്തിലാണെന്നും റോയല്‍ കനേഡിയൻ പൊലീസ് പറഞ്ഞു. ജൂണ്‍ 7 ന് രാവിലെ 8:46 ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ 164 സ്ട്രീറ്റിലെ 900-ബ്ലോക്കില്‍ വെടിവയ്പ്പ് നടക്കുന്നതായി സറേ പൊലീസിന് കോള്‍ ലഭിച്ചു. ഇതേതുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ യുവരാജിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സറേയില്‍ നിന്നുള്ള മൻവീർ ബസ്‌റം (23), സാഹിബ് ബസ്ര (20), ഹർകിരത് ജുട്ടി (23), ഒന്‍റാറിയോയിലെ കെയ്‌ലോണ്‍ ഫ്രാങ്കോയിസ് (20) എന്നിവരാണ് പിടിയിലായത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × one =