കൊല്ലം : : മദ്യലഹരിയിലായിരുന്ന ദമ്പതികള്‍ തങ്ങളുടെ ഒന്നര വയസുള്ള കുട്ടിയെ വലിച്ചെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. കൊല്ലം കുറമ്പാലത്ത് താമസിക്കുന്ന തമിഴ് വംശജരായ മുരുകൻ, മാരിയമ്മ എന്നിവരാണ് കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്.വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ വലിച്ചെടുത്ത് വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് പരിക്കേറ്റ കുട്ടി നിലവില്‍ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.