മലപ്പുറം: പിഞ്ചുകുഞ്ഞിന്റെ പാദസരം മോഷ്ടിച്ച നാടോടി യുവതിയെ പിടികൂടി അങ്കണവാടി അധ്യാപികമാര്‍. ചെന്നൈ സ്വദേശിനി തൃഷ എന്ന സന്ധ്യ (22) യാണ് പാദസരം കവര്‍ന്നത്.വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നും കൊട്ടാരം സ്വദേശികളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ കാലിലെ സ്വര്‍ണ പാദസരമാണ് മോഷണം പോയത്.മോഷണം ശ്രദ്ധയില്‍പ്പെട്ട രണ്ട് അങ്കണവാടി അധ്യാപികമാരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടാനായത്. മോഷണം ശ്രദ്ധയില്‍പ്പെട്ട അധ്യാപികമാര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.