കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില പവന് 42,000 കടന്ന് വീണ്ടും കുതിക്കുന്നു. ഇന്നലെ 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ച് 42,520 രൂപയിലെത്തി. ഒരു ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,315 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി 800 രൂപയുടെ വര്‍ദ്ധന. അഞ്ച് ദിവസംകൊണ്ട് 1840 രൂപയാണ് കൂടിയത്. 24 കാരറ്റ് സ്വര്‍ണം പവന് 608 രൂപ വര്‍ദ്ധിച്ച് 46,384 രൂപയാണ് ഇന്നലെത്തെ വില. ഗ്രാമിന് 76 രൂപ വര്‍ദ്ധിച്ച് 5,798 രൂപയായി. ഈമാസം ഒന്നിന് 41,280 രൂപയായിരുന്നു പവന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ ഏറ്റക്കുറച്ചിലിനൊടുവില്‍ മാര്‍ച്ച് ഒമ്ബതിന് ഈമാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 40,720 രൂപയിലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വീണ്ടും വില കുതിച്ചു. ഇന്നലെത്തെ വില വര്‍ദ്ധനയോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് എത്തിയത്.