തിരുവനന്തപുരം : സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരെ ഗവൺമെന്റ് സ്കൂളുകളിൽ നിയമിച്ചപ്പോൾ പഠനവൈകല്യമുള്ളവരൂമുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ സ്കൂൾ സ്കൂൾ കൗൺസിലർമാരെ താൽക്കാലികമായെങ്കിലും നിയമിക്കുന്നതിന് സർക്കാർ വിവേചനം കാണിക്കുന്നതായി പരാതി. എയ്ഡഡ്ഹൈ സ്കൂളുകളിൽ മേൽ വിഭാഗത്തിലെ കുട്ടികൾക്ക് കൗൺസിലിംഗ് സേവനം ലഭ്യമാക്കാതെസർക്കാർ അവഗണിക്കുകയാണെന്ന് സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയോഗം അഭിപ്രായപ്പെട്ടു.വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംസ്ഥാനത്ത് മുഴുവൻ ഗവൺമെന്റ് ഹൈസ്കൂളുകളിലും ഹയർസെക്കൻഡറി സ്കൂളുകളിലും സൈക്കോ- സോഷ്യൽ കൗൺസിലർമാരെ നിയമിച്ചു സേവനം ലഭ്യമാകുമ്പോൾ സംസ്ഥാനത്തും വിശിഷ്യാ മലപ്പുറം ജില്ലയിലും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിൽ പഠനം നടത്തി വരുന്നത് എയ്ഡഡ് സ്കൂളുകളിലാണ്. എസ്എസ്എൽസി പ്ലസ് ടു പരീക്ഷ എഴുതിയവിദ്യാർത്ഥികളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ കാര്യം വ്യക്തമാണ്. പരീക്ഷാ പ്രശ്നങ്ങളിലും പഠനവൈകല്യ പ്രശ്നങ്ങളിലും സൈക്കോ- സോഷ്യൽ സ്കൂൾ കൗൺസിലർമാരുടെ സേവനം ഒരു പരിധിവരെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശ്വാസമാകുമ്പോൾ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞു
എയിഡഡ്ഹൈ സ്കൂളുകളെയുംഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളെയും അവഗണിക്കുകയാണെന്നും യോഗം കുറ്റ പ്പെടുത്തി..കഴിഞ്ഞ അഞ്ചു വർഷമായി ഉന്നയിച്ചു വരുന്ന ഈ ആവശ്യ ത്തെ സർക്കാർ പാടെ അവഗണി ക്കുകയാണെന്നുംയോഗംചൂണ്ടികാട്ടി.ഓണറേറിയം വ്യവസ്ഥയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെഎയിഡഡ് ഹൈസ്കൂളുകളിലും, ഹയർ സെക്കൻഡറി സ്കൂളുകളിലും സ്കൂൾ കൗൺസിലർമാരെ നിയമിക്കാൻ അടിയന്തിര നടപടി ഉണ്ടാവണമെന്ന് യോഗമാവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് മുസ്തഫ പരതക്കാട് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി യൂസുഫലി വലിയോറ സംസ്ഥാന ഭാരവാഹികളായ സലീം വടക്കൻ, ഇബ്രാഹിം മണിമൂളി,മുനീർ ചേലമ്പ്ര, റഫീഖ് പാങ്, സാലിം മൂത്തേടം,എം ഷിഹാബുദീൻ, എന്നിവർ പ്രസംഗിച്ചു.