തിരുവനന്തപുരം: മദ്യപിച്ച് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ കൈയ്യാങ്കളിയില്‍ ഒരാള്‍ മരിച്ചു. വര്‍ക്കല ചാലുവിള സ്വദേശി നാരായണന്‍ (55) ആണ് മരിച്ചത്.അയല്‍വാസിയും സുഹൃത്തുമായ അരുണിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി പത്ത് മണിയോടെയാണ് സംഭവം.നാരായണന്റെ വീടിന്റെ ടെറസ്സില്‍ ഇരുന്ന് ഇരുവരും മദ്യപിക്കുന്നതിന് ഇടയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. വഴക്കിനെ തുടര്‍ന്ന് അരുണ്‍ നാരായണനെ താഴേക്കു വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.നിലത്തു തോട്ടിലേക്ക് വീണ നാരായണന്റെ തല കല്ലില്‍ ഇടിച്ച് ബോധരഹിതനായി. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. അരുണിന്റെ കൈക്കും പരിക്കുണ്ട്.