ന്യൂഡല്‍ഹി: ആയുധങ്ങളും വെടിമരുന്നുകളും 300 കോടി രൂപയുടെ 40 കിലോഗ്രാം മയക്കു മരുന്നുമായെത്തിയ പാകിസ്ഥാനി മത്സ്യബന്ധന ബോട്ട് ഗുജറാത്ത് തീരത്തു നിന്ന് പിടിയില്‍.ബോട്ടിലുണ്ടായിരുന്ന പത്ത് പേരെയും അറസ്റ്റ് ചെയ്തു.ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡാണ് ‘അല്‍ സൊഹേലി” എന്ന ബോട്ട് ഓഖ തീരത്ത് അടുപ്പിച്ചത്.കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ഈ വര്‍ഷം നടത്തിയ ഏഴാമത്തെ സമാന ഓപ്പറേഷനായിരുന്നു .